
മാളയിലെ ആറ് വയസുകാരന്റെ കൊലപാതകം; പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി
തൃശൂർ മാളയിൽ ആറു വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുഴൂർ തിരുമുക്കളം മഞ്ഞളി വീട്ടിൽ അജീഷിന്റെ മകൻ അബേലിനെയാണ് ജോജോ (23) കൊലപ്പെടുത്തിയത്. ആബേലിന്റ മൃതദേഹം ഇന്നലെ രാത്രി ചെളിയിൽ പൂണ്ട നിലയിൽ വീടിനടുത്തുള്ള കുളത്തിൽ നിന്നാണ് കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോജോ. ഇന്നലെ രാത്രി പ്രതിയെ മാള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയുമായി ഇന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തും പരിസരങ്ങളിലും…