500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകം; ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

500 രൂപയുടെ കള്ളനോട്ടുകൾ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകൾ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിയിച്ചിരിക്കുന്നത്. യഥാർഥ നോട്ടുകളുമായി വലിയ സാമ്യം കള്ളനോട്ടുകൾക്ക് ഉണ്ട്. എന്നാൽ, റിസർവ് ബാങ്കിന്റെ പേര് എഴുതിയതിൽ യഥാർഥ നോട്ടുമായി ചില വ്യത്യാസങ്ങളുണ്ട്. റിസർവ് ബാങ്ക് എന്നഴുതിയതിൽ ഇ എന്ന അക്ഷരത്തിന് പകരം എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, ഫിനാൻഷ്യൽ ഇന്റലിജൻസ്…

Read More