ജർമനിയിൽ 250 നഴ്‌സിങ് ഒഴിവ്: കുറഞ്ഞ ശമ്പളം രണ്ടേകാൽലക്ഷം; നോർക്ക വഴി അപേക്ഷിക്കാം

കേരളത്തിൽ നിന്ന് ജർമനിയിലേയ്ക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുള്ള (ഹോസ്പ്പിറ്റൽ) നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടം 250 ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 14 വരെ നീട്ടി. ഉദ്യോഗാർഥികൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിച്ച് ലിങ്ക് വഴി അപേക്ഷ നൽകാം.. ബിഎസ്സി/ജനറൽ നഴ്സിങ്ങാണ് അടിസ്ഥാന യോഗ്യത. ബിഎസ്സി/പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതയുള്ളവർക്ക് തൊഴിൽപരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്സിങ് പാസായവർക്ക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മേയ് 31-ന്…

Read More