
റിയാദ് മെട്രോ: ഓറഞ്ച് ലൈനിൽ രണ്ട് സ്റ്റേഷനുകൾകൂടി തുറന്നു
സൗദി തലസ്ഥാന നഗരത്തിലെ സുപ്രധാന പൊതുഗതാഗത സംവിധാനമായ റിയാദ് മെട്രോയിലെ അവശേഷിച്ച സ്റ്റേഷനുകൾ കൂടി തുറന്നു. ഏറ്റവും ഒടുവിൽ പ്രവർത്തനം ആരംഭിച്ച ഓറഞ്ച് ലൈനിലെ രണ്ട് സ്റ്റേഷനുകൾ കൂടിയാണ് തുറന്നത്. ഇതോടെ ഈ ലൈനിലെ 22 സ്റ്റേഷനുകളും പ്രവർത്തനക്ഷമമായി. എക്സിറ്റ് 15 ലെ അൽ റാജ്ഹി മസ്ജിദ് സ്റ്റേഷനും ജരീർ ഡിസ്ട്രിക്റ്റ് സ്റ്റേഷനുമാണ് പ്രവർത്തനം ആരംഭിച്ചത്. പടിഞ്ഞാറ് ജിദ്ദ റോഡിനെയും കിഴക്ക് ഖഷം അൽ ആനിനെയും ബന്ധിപ്പിച്ച് 41 കിലോമീറ്റർ ദൈർഘ്യത്തിൽ സർവിസ് നടത്തുന്ന ഓറഞ്ച് ട്രയിനുകൾ…