യു.എസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 125 ശതമാനം തീരുവ പ്രഖ്യാപിച്ച് ചൈന

യുഎസ് ഉത്പന്നങ്ങള്‍ക്കു മേല്‍ 125 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് ചൈന രം​ഗത്ത്. ശനിയാഴ്ച മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈന ചുമത്തിയിരുന്ന 84 ശതമാനത്തില്‍നിന്നാണ് കുത്തനെയുള്ള ഈ വര്‍ധന വരുത്തിയിരിക്കുന്നത്. ചൈനയ്ക്കു മേല്‍ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ- അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യയുക്തിയുടെയും ലംഘനമാണെന്ന് ചൈനയുടെ സ്‌റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മിഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കന്‍ നയത്തിനെതിരേ തങ്ങള്‍ക്കൊപ്പം…

Read More