സെക്കൻഡിൽ 10 ഗിഗാബിറ്റ് വേഗം; ‘10ജി’ പരീക്ഷിച്ച് ചൈന

ലോകത്ത് നിലവിലുള്ള ഇന്റർനെറ്റ് സേവനങ്ങളേക്കാൾ വേഗമേറിയ ‘10ജി’ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ഗിഗാബിറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിന് സമീപമുള്ള ഹെബെയ് പ്രവിശ്യയിലാണ് വാവേയും ചൈന യൂണികോമും ചേർന്ന് അതിവേഗ ബ്രോഡ്ബാൻഡ് പരീക്ഷിച്ചത്. പേര് 10ജി എന്നാണെങ്കിലും ഇത് 5ജി പോലെ ഇന്റർനെറ്റിലെ മറ്റൊരു തലമുറ മാറ്റമായി കണക്കാക്കാനാകില്ല. 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10ജി ഒരുക്കിയിട്ടുള്ളത്. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ഗിഗാബിറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക്…

Read More