
100 ദിർഹമിന്റെ പുതിയ പോളിമർ നോട്ട് പുറത്തിറക്കി യു.എ.ഇ
യു.എ.ഇ സെൻട്രൽ ബാങ്ക് 100 ദിർഹമിന്റെ പുതിയ പോളിമർ നോട്ട് പുറത്തിറക്കി. നൂതന രൂപകൽപനയും ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പുതിയ നോട്ട് രൂപപ്പെടുത്തിയത്. തങ്കളാഴ്ച മുതൽ നോട്ട് ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. നേരത്തേയുള്ള പഴയ നോട്ടിനൊപ്പം പുതിയതും പൊതുജനങ്ങൾക്ക് ഉപയോഗത്തിനായി ലഭിക്കും. നിലവിലുള്ള പേപ്പർ, പോളിമർ നോട്ടുകൾക്കൊപ്പം പുതിയ നോട്ടുകളുടെ സുഗമമായ ഇടപാട് ഉറപ്പാക്കാൻ എല്ലാ ബാങ്കുകളും എക്സ്ചേഞ്ച് ഹൗസുകളും അവരുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും എണ്ണൽ ഉപകരണങ്ങളും പ്രോഗ്രാം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ചുവപ്പിന്റെ വിവിധ ഷേഡുകൾ…