ശുഭ്മാൻ ഗില്ലിന് പകരക്കാരനെ പരിഗണിക്കുന്നു; യശ്വസി ജയ്സ്വാളിനോ ഋതുരാജ് ഗെയ്ക്‌വാദിനോ സാധ്യത

ഡെങ്കിപ്പനി ബാധിച്ച് വിശ്രമത്തിൽ പോയ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന് പകരക്കാരനായി യശസ്വി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. അസുഖം പൂർണമായും ഭേദമാവാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് വിവരം. അതുകൊണ്ട് തന്നെ മുൻകരുതൽ എന്ന നിലയിൽ ബിസിസിഐയശസ്വി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിക്കുന്നുണ്ടെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സാധാരണയായി ഡങ്കിയിൽ നിന്ന് പൂർണമായി മുക്തി നേടാൻ മൂന്ന് ആഴ്ചയെടുക്കും. അങ്ങനെയെങ്കിൽ ലോകകപ്പിലെ പല മത്സരങ്ങളും താരത്തിനു നഷ്ടമാവാനിടയുണ്ട്. ഇതും പരിഗണിച്ചാണ് സെലക്ഷൻ കമ്മറ്റിയുടെ തീരുമാനം.

അതേസമയം, ചെന്നൈയിലെ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ഗില്ലിനെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. താരം ഇന്ന് ചെന്നൈ വിടും.നാളെ അഹ്മദാബാദിലെത്തുന്ന ഇന്ത്യൻ ടീമിനൊപ്പം താരം ചേരും. പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞതിനാലാണ് ഗില്ലിനെ ചെന്നൈയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. മുൻകരുതലെന്ന നിലയിലാണ് ഗില്ലിനെ ആശുപത്രിയിലാക്കിയിരുന്നത് എന്നും നിലവിൽ താരം ഹോട്ടൽ റൂമിലാണെന്നും ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ അറിയിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം ഗില്ലിന് നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *