ലൈംഗികപീഡനം; കബഡി പരിശീലകനെതിരെ ദേശീയ വനിതാ താരം

ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനുവേണ്ടി മെഡൽ നേടിയ വനിതാതാരത്തെ പരിശീലകൻ ബലാൽസംഗം ചെയ്‌തെന്ന് പരാതി. പരിശീലകനായ ജോഗീന്ദർ സിങ് ദലാലിനെതിരെ ബാബാ ഹരിദാസ് നഗർ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോഗീന്ദർ സിങ്ങ് ഒളിവിലാണ്. 2015ൽ വെസ്റ്റ് ഡൽഹിയിലെ കബഡി പരിശീലനകേന്ദ്രത്തിൽ വച്ച് ജോഗീന്ദർ സിങ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അതിനുശേഷം ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. 

മൽസരങ്ങളിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തുക മുഴുവൻ ഭയപ്പെടുത്തി തട്ടിയെടുത്തു. ഭീഷണിക്ക് വഴങ്ങി 43.5 ലക്ഷം രൂപ പരിശീലകന്റെ ബാങ്ക് അക്കൗണ്ടിൽ നൽകി. രണ്ടുവർഷം മുൻപ് വിവാഹിതയായ ശേഷവും ജോഗീന്ദർ സിങ് സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണി തുടർന്നുവെന്നും പരാതിക്കാരി മൊഴി നൽകി. ഈ സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചത്. ബലാൽസംഗം, ഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *