രാജ്യാന്തര ഫുട്‌ബോളിൽനിന്ന് ഗരെത് ബെയ്ൽ വിരമിച്ചു

വെയ്ൽസ് ഫുട്‌ബോൾ ടീം ക്യാപ്റ്റനും മുൻ റയൽ മഡ്രിഡ് താരവുമായ ഗാരെത് ബെയ്ൽ ക്ലബ്, രാജ്യാന്തര ഫുട്‌ബോളുകളിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിമൂന്നാം വയസിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വെയ്ൽസ് നായകൻറെ പ്രഖ്യാപനം. ഖത്തറിലെ ഫിഫ ലോകകപ്പിൽ വെയ്ൽസ് കുപ്പായത്തിൽ ബെയ്ൽ മൈതാനത്തിറങ്ങിയിരുന്നു.

വെയ്ൽസിന്റെ എക്കാലത്തെയും മികച്ച താരമായ ബെയ്ൽ 17-ാം വയസ്സിലാണ് രാജ്യാന്തര ഫുട്‌ബോളിൽ അരങ്ങേറുന്നത്. 111 കളിയിൽനിന്നു രാജ്യത്തിനായി 41 ഗോൾ നേടി. ഇംഗ്ലിഷ് ക്ലബ് സതാംപ്ടൻ, ടോട്ടനം ഹോട്‌സ്പർ എന്നിവയിലൂടെ കളിച്ചു തെളിഞ്ഞ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ വൻവിലയുള്ള താരമായി വളർന്നു. റയലിനായി 176 മത്സരങ്ങളിൽനിന്ന് 81 ഗോളുകളും 5 ചാംപ്യൻസ് ലീഗ് കിരീടങ്ങളും നേടി.

Leave a Reply

Your email address will not be published. Required fields are marked *