പ്ലേയിംഗ് ഇലവനിൽ എത്തുമോ സഞ്ജു? നാളെ പോരാട്ടം ബംഗ്ലാദേശിനെതിരെ

ടി20യിൽ നാളെ ബംഗ്ലാദേശിനെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ഇതിനിടെ നാളത്തെ പ്ലേയിംഗ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തിൽ ആധികാരികമായ ജയം ഇന്ത്യ നേടിയെങ്കിലും ശിവം ദുബെയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഏഴ് പന്തിൽ 10 റൺസ് മാത്രമാണ് ശിവം ദുബെയ്ക്ക് എടുക്കാൻ സാധിച്ചത്. ഇതിനെ തുടർന്ന് നാളത്തെ കളിയിൽ സഞ്ജു സാംസണിന് അവസരം നല്‍കകണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.

ഒപ്പണറായ വിരാട് കോലി ഇതുവരെ ഫോമിലാകാത്തതിനാൽ കോലിയെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാൻ അനുവധിക്കുകയും പകരം ഓപ്പണറായി യശസ്വി ജയ്സ്വാളിനെ നിർത്താനും ടീം മാനേജ്മെന്‍റിന്റെ ആലോചനയിലുണ്ട്.അങ്ങനെ സംഭവിച്ചാൽ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല. നാളെ ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഉറപ്പിക്കാനായൽ 24ന് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാൻ കഴിയും, അതുകൊണ്ടു തന്നെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് നാളെ സാധ്യതയില്ലെന്നാണ് കരുതുന്നത്.

നാളെ പ്രധാനമായും രണ്ട് മാറ്റങ്ങള്‍ക്കാണ് സാധ്യതയുള്ളത്. ശിവം ദുബെക്ക് പകരം സഞ്ജു സാംസണും കുല്‍ദീപ് യാദവിന് പകരം മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *