പുരുഷ ഗുസ്തിയില്‍ അമന്‍ ഷെരാവത് സെമിയില്‍

ഒളിംപിക്‌സ് ഗുസ്തിയില്‍ പുരുഷ വിഭാഗം 57 കിലോ പോരാട്ടത്തില്‍ ഇന്ത്യയുടെ അമന്‍ ഷെരാവത് സെമിയിലേക്ക് മുന്നേറി. മുന്‍ ലോക ചാംപ്യന്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബകരോവിനെ വീഴ്ത്തിയാണ് താരം അവസാന നാലിലെത്തിയത്. 11-0 എന്ന സ്കോറിന്‍റെ കരുത്തുറ്റ ജയത്തോടെയാണ് ഇന്ത്യന്‍ താരം മുന്നേറിയത്.

പ്രീ ക്വാര്‍ട്ടറില്‍ വടക്കന്‍ മാസിഡോണിയ താരം വ്‌ലാദിമിര്‍ ഇഗോര്‍വിനെയാണ് വീഴ്ത്തിയാണ് അമ‍‍ന്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്. പ്രീ ക്വാര്‍ട്ടറില്‍ ആധികാരിക വിജയമാണ് താരം സ്വന്തമാക്കിയത്. 10-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം അവസാന എട്ടിലേക്ക് കടന്നത്.

അതിനിടെ വനിതകളില്‍ ഇതേ കിലോ വിഭാഗത്തില്‍ തന്നെ മത്സരിച്ച അന്‍ഷു പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം ഹെലെന്‍ ലുയിസ് മരോലിസിനോടു പരാജയപ്പെട്ടു. തോറ്റെങ്കിലും താരത്തിനു വെങ്കല പ്രതീക്ഷ ബാക്കി നില്‍ക്കുന്നു. താരം റെപ്പെഷാഗെ റൗണ്ടില്‍ മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *