ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക്ക് പ്രോക്ടര്‍ അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം മൈക്ക് പ്രോക്ടര്‍(77) അന്തരിച്ചു. ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹം. 1966-70 കാലഘട്ടത്തിലായിരുന്നു പ്രോക്ടര്‍ കളിച്ചത്.

1970 കളില്‍ വര്‍ണ വിവേചനത്തിന് ദക്ഷിണാഫ്രിക്കയെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിലക്കിയതോടെയാണ് പ്രോക്ടറുടെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കുകയായിരുന്നു. വിലക്കിന് ശേഷം ദക്ഷിണാഫ്രിക്ക രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വന്നപ്പോള്‍ മൈക്ക് പ്രോക്ടര്‍ ദേശീയ ടീമിന്റെ പരിശീലകനായി.

വെടിക്കെട്ട് ബാറ്റിങ്ങ് ശൈലിക്കുടമയായിരുന്ന പ്രോക്ടര്‍, ഫാസ്റ്റ് ബൗളറുമായിരുന്നു. ഏഴു ടെസ്റ്റില്‍ നിന്നായി 41 വിക്കറ്റുകളാണ് പ്രോക്ടര്‍ നേടിയത്.പ്രോക്ടറുടെ ഓള്‍റൗണ്ട് മികവ്, രാജ്യാന്തര തലത്തില്‍ ഓസ്ട്രേലിയക്കെതിരെ കളിച്ച ഏഴു ടെസ്റ്റില്‍ ആറിലും ദക്ഷിണാഫ്രിക്കയ്ക്ക് വിജയം നേടി്കൊടുക്കാന്‍ സഹായിച്ചു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 16 വര്‍ഷം പ്രോക്ടര്‍ കളിച്ചു. ഇതില്‍ 14 സീസണ്‍ ഇംഗ്ലീഷ് കൗണ്ടി ഗ്ലോസെസ്റ്റര്‍ ഷെയര്‍ ടീമിനൊപ്പമായിരുന്നു. അഞ്ചു സീസണില്‍ നായകനുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *