ട്വന്‍റി 20യിൽ നമീബിയയെ തകർത്ത് ഇംഗ്ലണ്ട്; സൂപ്പർ 8 സാധ്യത നിലനിർത്തി

2024 ട്വന്‍റി 20 ലോകകപ്പിൽ നമീബിയയെ വീഴ്തി സൂപ്പർ 8 പ്രതീക്ഷ നിലനിർത്തി ഇംഗ്ലണ്ട്. നമീബിയക്കെതിരായ പോരാട്ടം മഴ തടസപ്പെടുത്തിയിരുന്നു, തുടർന്ന് നിർണായ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 41 റൺസിന് ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. മഴയെ തുടർന്ന് കളി 10 ഓവറാക്കി ചുരുക്കിയിരുന്നു. അതിൽ 123 റൺസ് വിജയലക്ഷ്യത്തിൽ മൂന്ന് വിക്കറ്റിന് 84 റൺസെടുക്കാനേ നമീബിയയ്ക്കായൊള്ളു.

10 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സ് എന്ന കൂറ്റന്‍ സ്കോർ അടിച്ചെടുത്തു. ഓപ്പണര്‍ ഫിലിപ് ഫിലിപ് സാള്‍ട്ട് 8 പന്തില്‍ 11 റൺസും ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 4 പന്തില്‍ അക്കൗണ്ട് തുറക്കാതെയും ഔട്ടായെങ്കിലും ഇംഗ്ലണ്ടിന് മികച്ച സ്കോറിലെത്താൻ സാധിച്ചു. ജോണി ബെയ്‌ര്‍സ്റ്റോ (18 പന്തില്‍ 31), മൊയീന്‍ അലി (6 പന്തില്‍ 16), ലിയാം ലിവിംഗ്‌സ്റ്റണ്‍ (4 പന്തില്‍ 13), ഹാരി ബ്രൂക്ക് (20 പന്തില്‍ 47*) എന്നിവരീണ് ഇംഗ്ലണ്ടിനെ വമ്പൻ സ്കോറിലെത്തിച്ചത്. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ ഇംഗ്ലണ്ടിനെ 2.1 ഓവറിനിടെ 13-2 എന്ന സ്കോറില്‍ പ്രതിരോധത്തിലാക്കിയ നമീബിയക്ക് പിന്നീട് ആ കളി പുറത്തെടുക്കാനായില്ല.

മറുപടി ബാറ്റിംഗില്‍ 10 ഓവറില്‍ 84-3 എന്ന സ്കോറിലെത്താനെ നമീബിയക്കായുള്ളൂ. മൈക്കല്‍ വാന്‍ ലീങ്കെന്‍ (29 പന്തില്‍ 33), നിക്കോളാസ് ഡാവിന്‍ (16 പന്തില്‍ 18), ഡേവിഡ് വീസ് (12 പന്തില്‍ 27) എന്നിവരുടെ വീര്യമൊന്നും നമീബിയക്ക് പോരാതെയായി. ക്യാപ്റ്റന്‍ ഗെര്‍ഹാഡ് എരാസ്‌മസും (3 പന്തില്‍ 1), ജെജെ സ്‌മിത്തും (1 പന്തില്‍ 0) പുറത്താവാതെ നിന്നു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയ സ്കോട്‍ലൻഡിനെ തോൽപിച്ചതുകൊണ്ടു തന്നെ ഇംഗ്ലണ്ട് സൂപ്പർ എട്ടിലെത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *