ടെസ്റ്റ് പരമ്പര തിരിച്ച് പിടിച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റ് വിജയം

ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. രണ്ടര ദിവസം മാത്രം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. 45 പന്തില്‍ 51 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 37 പന്തില്‍ 29 റണ്‍സ് നേടി വിരാട് കോഹ് ലിയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (5 പന്തിൽ 4) ചേർന്നാണ് ടീം ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും (എട്ട്), ശുഭ്മൻ ഗില്ലുമാണു (ആറ്) രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. സ്കോർ, ബംഗ്ലദേശ്– 233, 146, ഇന്ത്യ– 285/9 ഡിക്ലയർ, 98/3

മറുപടി ബാറ്റിങ്ങില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇന്ത്യ 17.2 ഓവറില്‍ 98 റണ്‍സ് നേടി അനായാസം ജയം നേടുകയായിരുന്നു. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസ് വിജയം നേടിയിരുന്നു. രണ്ടാം വിജയത്തോടെ പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി. മഴ കാരണം രണ്ടു ദിവസം ഒരു പന്തു പോലും എറിയാൻ സാധിക്കാതെ കളി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഈ കളിയാണ് മികവുറ്റ പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ചുപിടിച്ചത്. വിജയം ലക്ഷ്യമാക്കി കളിച്ച ഇന്ത്യ നാലാം ദിവസം 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തത് മത്സരത്തിൽ നിർണായകമായി.

ഇന്നലെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 26 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ഇന്ന് അഞ്ചാം ദിനം ബാറ്റിങ് തുടര്‍ന്ന് ബംഗ്ലാദേശിന്റെ ശേഷിക്കുന്ന എട്ട് വിക്കറ്റുകളും ഇന്ത്യ പിഴുതെറിഞ്ഞു. ഇന്നലെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ ഇന്ന് ഒരു വിക്കറ്റ് നേടിയപ്പോള്‍ ജഡേജ ഇന്ന് മൂന്ന് വിക്കറ്റുകളാണ് എടുത്തത്. ബുംറ രണ്ടും അര്‍ഷ്ദീപ് ഒരു വിക്കറ്റും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *