ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നാഴികക്കല്ല് പിന്നിട്ട് ജോ റൂട്ട്

ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കരിയറിലെ മികച്ച നേടവുമായി ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അയ്യായിരം റണ്‍സ് നേടുന്ന ആദ്യതാരമെന്ന നേട്ടമാണ് ജോ റൂട്ട് സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിലായിരുന്നു റൂട്ടിന്റെ നാഴികകല്ല് പിന്നിട്ട പ്രകടനം.

അയ്യായിരം റണ്‍സ് തികയ്ക്കാന്‍ ജോ റൂട്ടിന് വേണ്ടിയിരുന്നത് വെറും 27 റണ്‍സ് മാത്രമായിരുന്നു. മത്സരത്തിന്റെ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ റൂട്ട് 54 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളുടെ സഹായത്തോടെ 32 റണ്‍സ് അടിചെടുത്തു. 59 മത്സരങ്ങളില്‍ നിന്നായി 5005 റണ്‍സാണ് ജോ റൂട്ട് നേടിയത്. 3904 റണ്‍സുമായി ഓസേ്ട്രിലയയുടെ മാര്‍നസ് ലബൂഷെയ്‌ൻ പിന്നാലെയുണ്ട്. 3484 റണ്‍സുമായി മൂന്നാം സ്ഥാനത്ത് ഓസിസ് താരം സ്റ്റീവ് സ്മിത്താണ്.

ടെസ്റ്റ് ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ അലസ്റ്റര്‍ കുക്കിനെ മറികടക്കാനും ഈ മത്സരത്തിലൂടെ ജോ റൂട്ടിന് കഴിഞ്ഞു. കുക്ക് നേടിയ 12472 റണ്‍സാണ് റൂട്ട് മറികടന്നത്. ടെസ്റ്റില്‍ ഓരോ കലണ്ടര്‍ വര്‍ഷത്തിലും ആയിരം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. ഈ നേട്ടത്തില്‍ ഇനി സച്ചിന്‍ മാത്രമാണ് റൂട്ടിന് മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *