ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് വിവാഹാഭ്യർഥന നടത്തി നടി പായൽ ഘോഷ്; മറുപടി പറയാതെ ഭാര്യയുമായി അകന്നുകഴിയുന്ന ഷമി

ഇത് മുഹമ്മദ് ഷമിയുടെ കാലമാണ്. ആദ്യ മത്സരങ്ങളിൽ ടീമിനു പുറത്തായിരുന്ന ഷമി ഹാർദിക് പാണ്ഡ്യയ്ക്കു പരിക്കേറ്റത്തിനെത്തുടർന്ന് ടീമിൽ എത്തുകയായിരുന്നു. തനിക്കു ലഭിച്ച ആദ്യ അവസരം ഷമി പാഴാക്കിയില്ല. ആദ്യ മത്സരത്തിൽത്തന്നെ അഞ്ച് വിക്കറ്റ് നേടി ഷമി ടീമിൽ തൻറെ സ്ഥാനം ഉറപ്പിച്ചു. നാലു മത്സരങ്ങളിൽ നിന്നായി 16 വിക്കറ്റ് ആണ് ഷമി കൊയ്തത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം പിടിക്കുകയും ചെയ്തു ഷമി.

മിന്നും താരമായി നിൽക്കുമ്പോഴാണ് ഷമിയെത്തേടി ബോളിവുഡ് സുന്ദരി പായൽ ഘോഷിൻറെ വിവാഹാഭ്യർഥന എത്തുന്നത്. തൻറെ എക്സ് അക്കൗണ്ടിലൂടെയാണ് പായൽ വിവാഹാഭ്യർഥന നടത്തിയത്. പായലിൻറെ പോസ്റ്റ് വൈറലാകുകയും ചെയ്തു. പക്ഷേ, ഇതുവരെ ഷമി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

1992ൽ കൊൽക്കത്തയിലാണ് പായൽ ഘോഷ് ജനിച്ചത്. കോളജ് പഠനത്തിനു ശേഷമാണ് സിനിമ മോഹവുമായി മുംബൈയിൽ എത്തുന്നത്. ചന്ദ്രശേഖർ യെലേറ്റി സംവിധാനം ചെയ്ത പ്രയാണം എന്ന തെലുഗു ചിത്രത്തിലൂടെയാണ് പായൽ അഭിനയരംഗത്തേക്കു കടക്കുന്നത്. രാഷ്ട്രീയത്തിലും സജീവമാണ് താരം. 2020ലാണ് റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യയിൽ പായൽ അംഗമാകുന്നത്. നിലവിൽ പാർട്ടിയുടെ വനിത വിഭാഗം വൈസ് പ്രസിഡൻറ് ആണ് താരം.

ഷമി വിവാഹിതനാണെങ്കിലും ഭാര്യയായ ഹസിൻ ജഹാനുമായി നിലവിൽ അകന്നുകഴിയുകയാണ് ഷമി. 2014ൽ വിവാഹിതനായ ഷമിക്ക് എട്ട് വയസുള്ള കുട്ടിയുമുണ്ട്. ഷമിക്കെതിരേ ഗാർഹിക പീഡനം ഉൾപ്പടെയുള്ള നിരവധി ആരോപണങ്ങളുമായി ഹസിൻ രംഗത്തെത്തിയിരുന്നെങ്കിലും ഇവ തെളിയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *