ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരം; ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറി പ്രകടനവും ഇഷാൻ കിഷൻ 61 ബോളിൽ നേടിയ 33 റൺസും കെ.എൽ രാഹുൽ 44 പന്തിൽ നേടിയ 39 റൺസും ഒഴിച്ച് നിർത്തിയാൽ മറ്റുള്ള ആർക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. വിരാട് കോലി, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടക്കം കടക്കാതെ പുറത്തായി. ശുഭ്മാൻ ഗിൽ 19 ഉം അക്സർ പട്ടേൽ 15 ഉം റൺസ് മാത്രമാണ് എടുത്തത്. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെ, നാല് വിക്കറ്റ് നേടിയ ചരിത് അസലങ്ക എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *