ഏഷ്യാ കപ്പ് ക്രിക്കറ്റ് ; നേപ്പാളിനെ തകർത്ത് പാക്കിസ്ഥാൻ

ഏഷ്യാ കപ്പിന്റെ ആദ്യ മത്സരത്തിൽ നേപ്പാളിനെ തകർത്ത് പാക്കിസ്ഥാൻ. 238 റണ്‍സിന്‍റെ ആധികാരികജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. പാക്കിസ്ഥാൻ ഉയർത്തിയ 343 റണ്‍സ് വിജയലക്ഷ്യം പിൻതുടർന്ന് ഇറങ്ങിയ നേപ്പാള്‍ 24 ഓവറില്‍ 104 റണ്‍സിന് ഓള്‍ഔട്ടായി. നേപ്പാള്‍ നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. പാക്കിസ്ഥാന് വേണ്ടി ഷാബാദ് ഖാന്‍ നാലുവിക്കറ്റും ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍

ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും ഇഫ്തിക്കര്‍ അഹമ്മദിന്‍റെയും സെഞ്ചുറി മികവിലാണ് കൂറ്റന്‍ സ്കോര്‍ അടിച്ചെടുത്തത്. 151 റണ്‍സെടുത്ത് ബാബര്‍ അസം പുറത്തായി. ഇഫ്തിക്കര്‍ അഹമ്മദ് പുറത്താകാതെ 71 പന്തില്‍ നിന്ന് 109 റണ്‍സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *