ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചു: ബജ്രംഗ് പൂനിയക്ക് നാലു വർഷം വിലക്ക്; നാഡയാണ് വിലക്ക് ഏർപ്പെടുത്തിയത്

ഗുസ്തി മത്സരങ്ങളിലെ ഇന്ത്യയുടെ അഭിമാന താരമായബജ്രംഗ് പൂനിയക്ക് നാലു വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) യാണ് ബജ്രംഗ് പൂനിയക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിൾ നൽകാതിരുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. വിലക്ക് ലഭിച്ചതോടെ 4 വർഷത്തിനിടയിൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുവാനോ പരിശീലകൻ ആകാനാകാനോ പുനിയക്ക് കഴിയില്ല.

നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളിൽ ഒരാളിയിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു താരം.

കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്ക് നൽകി എന്ന കാരണത്താൽ ആണ്‌ പൂനിയ സാമ്പിൾ കൈമാറാൻ വിസമ്മതിച്ചത്. പരിശോധനയ്ക്ക് തയാറാണെന്നും കിറ്റുകളിൽ വ്യക്തത വേണമെന്നും ആയിരുന്നു പൂനിയ ‘നാഡ’യെ അറിയിച്ചത്.

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യക്ക് അഭിമാനായ വെങ്കല മെഡൽ നേടിയ താരം കൂടിയാണ് പുനിയ. മാർച്ച്‌ പത്തിനാണ് നാഡയുടെ പരിശോധനക്ക് പുനിയ വിസമ്മതിച്ചത്. ഏപ്രിൽ 23 മുതൽ 4 വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയതെന്ന് ‘നാഡ’ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *