ഇന്റർ നെറ്റിലെ താരം ലയണൽ മെസി ; ഈ വർഷം ലോകം തിരഞ്ഞ ഫുട്ബോളർ മെസി

ഈ വർഷം ലേകം ഏറ്റവുമധികം തിരഞ്ഞ ഫുട്‌ബോൾ താരമായി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസി. റെഫ് സ്റ്റാറ്റ്‌സ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോകകപ്പ് കിരീടം നേടിയതും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യിൽ നിന്ന് ഇന്റർ മയാമിയിലേക്കുള്ള കളം മാറ്റവും മെസിയെ കൂടുതൽ തിരയാൻ കാരണമായി.

യു.എസിലും ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റിലൂടെ കണ്ടത് മെസിയെയാണ്. യു.എസിലെ 50 സംസ്ഥാനങ്ങളിലും മെസി ഒന്നാമതാണ്. തുർക്കി, കാനഡ, ബെൽജിയം, ചൈന, ജർമനി, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അർജന്റീന, നെതർലൻഡ്‌സ്, ഘാന, സ്വീഡൻ, ഇറ്റലി എന്നീ രാജ്യങ്ങളും മെസിയെ ഇന്റർനെറ്റിൽ തിരഞ്ഞു.

അതേസമയം സൗദിയിലേക്ക് ചേക്കേറിയ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറെ പിന്നിലാണ്. പോർച്ചു​ഗലിൽ മാത്രമാണ് താരത്തിന് സ്വാധീനിക്കാൻ കഴിഞ്ഞിട്ടുള്ളൂ. വനിതകളിൽ ഓസ്‌ട്രേലിയൻ ഫുട്‌ബോളർ സാം കെറും പട്ടികയിൽ ഇടംപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *