ഇന്ത്യക്കെതിരായ ഒന്നാം ഏകദിനം; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണും സായ് സുദർശനും പ്ലെയിങ് ഇലവനിലുണ്ട്. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവത്തില്‍ രണ്ടാം നിര താരങ്ങള്‍ക്ക് അവസരം ലഭിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കായി സായ് സുദർശന്‍റെ ഏകദിന അരങ്ങേറ്റമാണിത്. റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പണറായാണ് സായ് സുദര്‍ശന്‍ ഇറങ്ങുന്നത്.

രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുന്നത്. ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, തിലക് വര്‍മ എന്നിവരും ടീമിലുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *