ഇംഗ്ലണ്ടിന് നേരെ ബസ്‌ബോള്‍ തന്ത്രവുമായി പാകിസ്ഥാന്‍; 1524 ദിവസങ്ങൾക്കൊടുവിൽ ഷാന്‍ മസൂദ് സെഞ്ച്വറി അടിച്ചു

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പ്രകടനവുമായി പാകിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്.

ക്യാപ്റ്റന്‍ ഷാന്‍ മസൂദ് സെഞ്ച്വറിയുമായും ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. ഇംഗ്ലണ്ടിന്റെ കടന്നാക്രമിച്ച് ബാറ്റ് ചെയ്യുക എന്ന ബസ്‌ബോള്‍ തന്ത്രം പാകിസ്ഥാന്‍ പുറത്തെടുത്തിരിക്കുകയാണ്

ഒരറ്റത്ത് അബ്ദുല്ല പാകിസ്ഥാന് പ്രതിരോധം തീർത്തപ്പോൾ മറുവശത്ത് ഷാന്‍ മസൂദ് ആക്രമണത്തിന് മുന്നില്‍ നിന്നു. നിലവില്‍ താരം 11 ഫോറും 2 സിക്‌സും സഹിതം 130 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. താരത്തിന്റെ 5ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഒപ്പം 94 റണ്‍സുമായി സെഞ്ച്വറി വക്കില്‍ അബ്ദുല്ലയും. 1524 ദിവസത്തിനു ശേഷമാണ് ഷാന്‍ മസൂദ് സെഞ്ച്വറി നേടുന്നത്. 2020ലായിരുന്നു താരം അവസാനമായി ടെസ്റ്റില്‍ സെഞ്ച്വറി നേടിയത്. സ്‌കോര്‍ എട്ടില്‍ നില്‍ക്ക പാകിസ്ഥന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ 4 റണ്‍സുമായി സയം അയൂബ് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *