ലോകത്തില്‍ ഏറ്റവും പഴക്കമുള്ള 7 നദികള്‍ ഏതെന്ന് അറിയുമോ?

നദികളുടെ പ്രായം കൃത്യമായി നിര്‍ണയിക്കുന്നതു പ്രയാസമാണ്. നദിയുടെ ഏകദേശ പ്രായം കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ അവശിഷ്ടങ്ങളും ചുറ്റുമുള്ള പാറകളും പഠനവിധേയമാക്കുന്നു. എന്നാലും കണ്ടെത്തലുകള്‍ പൂര്‍ണമായും ശരിയാകണമെന്നില്ല. ഇക്കാരണത്താല്‍, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നദി ഏതാണെന്ന ചര്‍ച്ചകള്‍ നടക്കുന്നു.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നദികള്‍ 300 ദശലക്ഷം വര്‍ഷം മുന്പ് രൂപപ്പെട്ടതാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

1. ഫിങ്കെ

പ്രായം: 300-340 ദശലക്ഷം വര്‍ഷം.

നോര്‍ത്തേണ്‍ ടെറിട്ടറി, നോര്‍ത്തേണ്‍ സൗത്ത് ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു

നീളം: 750 കി.മീ

ഒഴുക്ക്: ഐര്‍ തടാകം (ഇടയ്ക്കിടെ).

2. ന്യൂ റിവര്‍

പ്രായം: 3-360 ദശലക്ഷം വര്‍ഷം.

നോര്‍ത്ത് കരോലിന, വിര്‍ജീനിയ, യുഎസ്എ, വെസ്റ്റ് വിര്‍ജീനിയ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു

നീളം: 515 കി.മീ.

ഒഴുക്ക്: കനവാ നദി

3. മ്യൂസ്

പ്രായം: 320-340 ദശലക്ഷം വര്‍ഷം

ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ് എന്നിവയിലൂടെ കടന്നുപോകുന്നു

നീളം: 950 കി.മീ

ഒഴുക്ക്: നോര്‍ത്ത് സീ

4. ഫ്രഞ്ച് ബ്രോഡ്

പ്രായം: 300 ദശലക്ഷം വര്‍ഷം

നോര്‍ത്ത് കരോലിന, ടെന്നസി, യുഎസ്എ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു

നീളം: 351 കി.മീ

ഒഴുക്ക്: ടെന്നസി നദി

5. സസ്‌ക്യുഹന്ന

പ്രായം: 300 ദശലക്ഷം വര്‍ഷത്തിലേറെ.

സ്ഥാനം: മേരിലാന്‍ഡ്, പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു

നീളം: 747 കി.മീ

ഒഴുക്ക്: ചെസാപീക്ക് ബേ

6. കൊളറാഡോ

പ്രായം: 670 ദശലക്ഷം വര്‍ഷം.

സ്ഥാനം: കൊളറാഡോ, യൂട്ടാ, അരിസോണ, നെവാഡ, കാലിഫോര്‍ണിയ യുഎസ്എ എന്നിവയിലൂടെ കടന്നുപോകുന്നു

നീളം: 2,334 കി.മീ.

ഒഴുക്ക്: ഗള്‍ഫ് ഓഫ് കാലിഫോര്‍ണിയ

7. നൈല്‍

പ്രായം: ഏകദേശം 30 ദശലക്ഷം വര്‍ഷം.

സ്ഥാനം: ഈജിപ്ത്, സുഡാന്‍, ദക്ഷിണ സുഡാന്‍, എത്യോപ്യ, ഉഗാണ്ട, കോംഗോ, കെനിയ, ടാന്‍സാനിയ, റുവാണ്ട, ബുറുണ്ടി, എറിത്രിയ എന്നിവയിലൂടെ കടന്നുപോകുന്നു

നീളം: 6,853 കി.മീ.

ഒഴുക്ക്: മെഡിറ്ററേനിയന്‍ കടല്‍.

Leave a Reply

Your email address will not be published. Required fields are marked *