ഏവരുടെയും പ്രിയപ്പെട്ട വിഭവമാണ് പായസം.അവൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വേറിട്ടതും രുചികരവുമായ പായസം ഉണ്ടാക്കാം .
ആവശ്യമായ ചേരുവകൾ
2 ടേബിൾസ്പൂൺ നെയ്യ്, 12 കശുവണ്ടി, 1/2 കപ്പ് കട്ടിയുള്ള അവൽ, 2.5 കപ്പ് പാൽ, ഒരു ടേബിൾസ്പൂൺ ഉണക്കമുന്തിരി, 4 ടേബിൾസ്പൂൺ പഞ്ചസാര, അൽപ്പം കുങ്കുമപ്പൂവ്, 1/3 ടേബിൾസ്പൂൺ ഏലയ്ക്കാപ്പൊടി
തയ്യാറാക്കുന്ന വിധം:
ആദ്യം അടിഭാഗം കട്ടിയുള്ള ഒരു പാനിൽ നെയ്യ് ഇടത്തരം തീയിൽ ചൂടാക്കുക. ശേഷം
കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് വറുത്ത് കോരി മാറ്റിവയ്ക്കുക.
അതേ പാനിലേക്ക്, ½ കപ്പ് അവൽ ചേർക്കുക. ബാക്കിയുള്ള നെയ്യിൽ നന്നായി പൊതിയുന്നതുവരെ ഇളക്കുക. തീ കുറച്ചുവെച്ച് വേണം വറുക്കാൻ , ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുക. അവൽ ഇളം സ്വർണ നിറമാകുകയും മണം ലഭിക്കുകയും വേണം.
ശേഷം 2½ കപ്പ് ഫുൾ ഫാറ്റ് പാൽ ഒഴിക്കുക. ഒരു നുള്ള് കുങ്കുമപ്പൂവ് ചേർക്കുക, മനോഹരമായ നിറത്തിനും സുഗന്ധത്തിനും ഇത് സഹായിക്കും. എല്ലാം ഒരുമിച്ച് ഇളക്കി, തിളയ്ക്കാൻ വയ്ക്കുക. അതേസമയം പാൽ പറ്റിപ്പിടിക്കുകയോ കവിഞ്ഞൊഴുകുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക
പാൽ തിളച്ചുവരുമ്പോൾ, പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് ഇളക്കുക. കുങ്കുമപ്പൂവ് ചേർത്തിട്ടില്ലെങ്കിൽ, 12 ടീസ്പൂൺ ഏലയ്ക്കാപ്പൊടി വരെ ചേർക്കാം.
തീ ഓഫ് ചെയ്തത് വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് നന്നായി ഇളക്കുക. ഇതോടെ അവൽ പായസം റെഡി. ഇത് ചൂടോടെയോ, തണുപ്പിച്ചോ വിളമ്പാം.