ഹറമൈൻ റെയിൽവേ സ്റ്റേഷനിൽനിന്ന് മക്ക പള്ളിയിലേക്ക് സൗജന്യ ബസ് സർവീസ്

മക്ക, മദീന പള്ളികളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിനിൽ മക്ക സ്റ്റേഷനിലെത്തുന്നവർക്ക് അവിടെ നിന്ന് മക്ക പള്ളിയിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തി. പള്ളിയിൽനിന്ന് തിരികെ ഹറമൈൻ സ്റ്റേഷനിലേക്കും സർവീസുണ്ട്. തീർത്തും സൗജന്യമായ ഈ ബസ് സർവീസ് എല്ലായിപ്പോഴുമുണ്ടാകും.

മദീനക്കും മക്കക്കുമിടയിൽ ട്രെയിൻ യാത്രക്ക് രണ്ട് മണിക്കൂർ 20 മിനുട്ട് ദൈർഘ്യമാണുള്ളത്. മൂന്നൂർ കിലോമീറ്ററാണ് ദൂരം. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക് ഈ ട്രെയിനിൽ യാത്ര ചെയ്യാം. മദീനയിലെ പ്രവാചക പള്ളിയിൽ പ്രർത്ഥനയും അവിടെ പ്രവാചകന്റെ ഖബറിടത്തിലും മറ്റ് ചരിത്ര സ്ഥലങ്ങളിലും സന്ദർശനവും പൂർത്തിയാക്കി ഇതേ ട്രെയിനിൽ മക്കയിലേക്ക് മടങ്ങാനുമാവും.

Leave a Reply

Your email address will not be published. Required fields are marked *