സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി പുനഃസംഘടിപ്പിച്ചു. ഡയറക്ടർ ബോർഡ് അധ്യക്ഷയായി ഷിഹാന അലസാസ് തുടരും. അതോറിറ്റി പുനഃസംഘടിപ്പിക്കാനുള്ള രാജകീയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്.
മൂന്ന് വർഷമാണ് പുതിയ ബോർഡിന്റെ കാലാവധി. ബോർഡിലെ ചില അംഗങ്ങളുടെ കാലാവധി നീട്ടുകയും മറ്റു ചില പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ടുമാണ് പുനഃസംഘടിപ്പിച്ചത്.സൗദിഅറേബ്യയുടെ ബൗദ്ധിക സ്വത്തുക്കൾ സംരക്ഷിക്കുകയും പിന്തുണക്കുകയുമാണ് അതോറിറ്റിയുടെ ചുമതല.
കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവിന് അധ്യക്ഷ ഷിഹാന സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും നന്ദി അറിയിച്ചു. 2024 മെയ് 15 നാണ് റോയൽ കോർട്ടിലെ ഉപദേശകയായിരുന്ന ഷിഹാന അലസാസിനെ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് അധ്യക്ഷയായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നിയമിച്ചത്.