സൗദി അറേബ്യ: 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം പുറത്തിറക്കി

സൗദി അറേബ്യയിൽ വെച്ച് നടക്കാനിരിക്കുന്ന 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം പുറത്തിറക്കി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘ഹദ്ദാഫ്’ എന്ന പേരിട്ടിരിക്കുന്ന ധീരനായ മണൽ പൂച്ചയാണ് 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം. സൗദി അറേബ്യയുടെ പടിഞ്ഞാറൻ മരുഭൂമേഖലകളിൽ നിന്ന് വരുന്ന ഈ പൂച്ചയെ 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി ഫിഫ, സൗദി ഫുട്ബാൾ ഫെഡറേഷൻ എന്നിവർ അവതരിപ്പിച്ചു.

ജിദ്ദയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഫുട്ബാൾ ലോകത്ത് നിലനിൽക്കുന്ന മത്സരബുദ്ധിയുടെയും, ഫുട്ബാൾ എന്ന കായിക മത്സരയിനത്തോട് സൗദി ജനത പുലർത്തുന്ന ആവേശത്തിന്റെയും പ്രതീകമാണ് ‘ഹദ്ദാഫ്’. 2023 ഡിസംബർ 12 മുതൽ 22 വരെയാണ് 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *