സൗദിയ എയർലൈൻസ് 105 പുതിയ വിമാനങ്ങൾ വാങ്ങുന്നു ; 12 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു

105 പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് സൗദിയ എയർബസുമായി 12 ബില്യൻ ഡോളറിന്‍റെ കരാറുമായി സൗദിയ. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നേരത്തെ വാങ്ങാൻ തീരുമാനിച്ച 80 വിമാനങ്ങൾക്ക് പുറമെയാണ് പുതിയ 105 എണ്ണം വാങ്ങാനുള്ള കരാർ.

105 നാരോബോഡി ജെറ്റുകളാണ് വാങ്ങുന്നത്. സൗദിയുടെ 80 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടപാടാണ് ഈ കരാർ. 180 ലധികം പുതിയ വിമാനങ്ങൾ തങ്ങൾക്ക് ആവശ്യമുണ്ടെന്നും, എന്നാൽ 2032ന് മുൻപ് നൽകാൻ വിമാന നിർമാണ കമ്പനിക്ക് സാധിക്കാത്തതിനാലാണ് എണ്ണം കുറച്ചതെന്നും സൗദി എയർലൈൻസ് അധികൃതർ വ്യക്തമാക്കി. ഓർഡർ ചെയ്ത വിമാനങ്ങൾ 2026 മുതൽ സൗദിയിൽ എത്തി തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *