സൗദിയിൽ സ്കൂൾ ബസ്സിൽ കുട്ടിയുടെ മരണം : ഡ്രൈവറുടെ അശ്രദ്ധ

റിയാദ്  : സൗദി അറേബ്യയിലെ ഖത്വീഫിൽ സ്കൂൾ ബസിനുള്ളിൽ കുട്ടി ശ്വാസം മുട്ടി മരിച്ചു. ഖത്തീഫ് ഗവർണറേറ്റിൽ ഞായറാഴ്ച ഉച്ചയോടെഹസൻ അലവി എന്ന വിദ്യാർഥിയാണു ശ്വാസംമുട്ടി മരിച്ചത്. ഡ്രൈവർ വാടകയ്‌ക്കെടുത്ത് ഓടിച്ചിരുന്ന സ്വകാര്യ ബസിൽ കുട്ടികൾ എല്ലാം ഇറങ്ങിയോ എന്നുറപ്പുവരുത്തുന്നതിൽ ഡ്രൈവർക്ക് വന്ന വീഴ്ചയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് സയീദ് അൽ ബഹാസ് പറഞ്ഞു. കിഴക്കൻ മേഖലയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ ഡോ: സാമി അൽ ഉതൈബിയ സ്കൂൾ സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുവാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാനും നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.മരണത്തിൽ കിഴക്കൻ പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പ് കുടുംബത്തോടു ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.ഖത്തറിൽ ആഴ്ചകൾക്കു മുൻപാണ് ഒരു മലയാളി വിദ്യാർഥി സമാനമായ രീതിയിൽ ദാരുണമായി മരിച്ചത്. നേരത്തെ യുഎഇയിലും സമാനമായ സംഭവമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *