സൗദിയിൽ ഓൺലൈൻ സ്റ്റോറുകൾക്ക് പ്രത്യേക നിർദേശം

സൗദിയിൽ ഓൺലൈൻ സ്റ്റോർ വഴി സാധനങ്ങൾ വാങ്ങുന്നവർക്ക് 15 ദിവസത്തിനകം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയത്തിനകം വിതരണം ചെയ്യാനായില്ലെങ്കിൽ ഓർഡർ റദ്ദാക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. ഓർഡർ റദ്ദാക്കുന്ന സാഹചര്യങ്ങളിൽ അടച്ച മുഴുവൻ തുകയും ഓൺലൈൻ സ്റ്റോർ ഉപഭോക്താവിന് തിരിച്ച് നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്തെങ്കിലും സാഹചര്യത്തിൽ വിതരണത്തിന് 15 ദിവസത്തിൽ കൂടുതൽ കാലതാമസം നേരിടുകയാണെങ്കിൽ അക്കാര്യം കാരണം വ്യക്തമാക്കികൊണ്ട് ഉപഭോക്താവിനെ അറിയിക്കണം. 

Leave a Reply

Your email address will not be published. Required fields are marked *