സൗദിയിൽ ഇരുപത്തൊമ്പതാമത് ലുലു പ്രവർത്തനമാരംഭിച്ചു

സൗദി : സൗദി അറേബ്യയിലെ ഇരുപത്തൊമ്പതാമത് ലുലു ഹൈപ്പർ മാർക്കറ്റ് ജിദ്ദ റുവൈസിൽ പ്രവർത്തനമാരംഭിച്ചു. ജിദ്ദ ചേംബർ വൈസ് ചെയർമാൻ ഖലാഫ് ബിൻ ഹുസ്സൈൻ അൽ ഒതൈബി ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. അടുത്തിടെ ഉണ്ടായ പ്രളയ ബാധിതരായ 1500 കുടുംബങ്ങൾക്ക് ധനസഹായവും ഉദഘാടനത്തിന്റെ ഭാഗമായി വിതരണം ചെയ്തു.

1,10,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രൂപകല്പന ചെയ്ത ഹൈപ്പർമാർക്കറ്റ് മദീന റോഡിലാണ് സ്ഥിതി ചെയ്യുന്നത്.ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിലവിൽ ലഭ്യമാകുന്ന എല്ലാ ഉത്പന്നങ്ങളും ഇവിടെയും ലഭിക്കും.ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി,ലുലു സൗദി ഡയറക്ടർ ഷേഹീം മുഹമ്മദ്, ലുലു ജിദ്ദ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ എന്നിവരും സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *