സൗദി അറേബ്യയിൽ ദുൽഹജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ(ഈദുൽ അദ് ഹ) ഈ മാസം 28നും ഹജിലെ പ്രധാന ചടങ്ങായ അറഫാ ദിനം 27നും ആയിരിക്കും.
അറബി മാസം ദുല്‍ഹജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. സൗദി അറേബ്യയില്‍ ഞായറാഴ്ച വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.
ഒമാനില്‍ ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ച ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.