ശൈത്യം കനത്തു ; ജിദ്ദയിലെ കടൽ തീരങ്ങളിൽ സന്ദർശകരുടെ തരിക്ക് ഏറുന്നു

ശൈത്യം കടുത്തതോടെ ജിദ്ദയുടെ കടൽതീരങ്ങളിൽ സന്ദർശക തിരക്കേറുന്നു. തണുപ്പ് ആസ്വദിക്കാനും ഒഴിവു സമയം ചെലവിടാനുമായാണ് കൂടുതൽ പേരുമെത്തുന്നത്. ചെങ്കടലിന്റെ പടിഞ്ഞാറൻ തീരത്തോട് ചേർന്നുള്ളതിനാൽ മിതമായ ശൈത്യകാല കാലാവസ്ഥയാണ് ഗവർണറേറ്റിന്റെ സവിശേഷത.

മനോഹരമായ പാർക്കുകളും പൂന്തോട്ടങ്ങളും നിറഞ്ഞതാണ് ജിദ്ദയെന്ന നഗരം. കുടുംബങ്ങൾക്കും കുട്ടികൾക്കും എല്ലാത്തരം കായിക വിനോദങ്ങളും പരിശീലിക്കുന്നതിനുള്ള സൗകര്യങ്ങളും പാർക്കുകളിലുണ്ട്. കടൽ തീരത്തിരുന്ന് മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ താമസക്കാർ മാത്രമല്ല സന്ദർശകരും ധാരാളം ജിദ്ദയിലേക്ക് എത്തുന്നുണ്ട്.

സന്ദർ‍ശകർക്ക് ജിദ്ദയിലേക്ക് വരാൻ അനുയോജ്യമായ സമയമാണ് ശൈത്യകാലം. ജിദ്ദയുടെ പ്രകൃതി ഭംഗിയും കടൽതീരങ്ങളുടെ സൗന്ദര്യവും അതുല്യമായ വാസ്തുവിദ്യാ ശൈലിയും ചരിത്രവും തുടങ്ങി അറിയാനും കാണാനും ഏറെയുണ്ട് ഇവിടെ.

Leave a Reply

Your email address will not be published. Required fields are marked *