വ്യക്തിഗത വിസയിൽ ഉംറ ചെയ്യാൻ അനുമതി

റിയാദ്∙: സൗദി പൗരൻമാർക്ക് ഇഷ്ടമുള്ള വിദേശികളെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരുവാൻ അനുവാദം നൽകുന്ന വ്യക്തിഗത വീസയിൽ ഉംറ ചെയ്യാൻ അനുവാദമുണ്ടെന്നു സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. സൗദി പൗരൻമാർക്കു സിംഗിൾ വീസയ്ക്ക് 90 ദിവസവും മൾട്ടിപ്പിൾ വീസയ്ക്ക് ഒരു വർഷവുമാണു കാലാവധി. ഒരേസമയം ഒന്നിലേറെ വ്യക്തിഗത വീസകൾക്കായി സ്വദേശികൾക്ക് അപേക്ഷിക്കാം.

വീസാ കാലാവധിക്കുള്ളിൽ അഥിതികൾക്ക് ഒന്നിൽ കൂടുതൽ തവണ രാജ്യത്തു വന്നു പോകുന്നതിന് അനുവാദമുണ്ടാകും. മൾട്ടിപ്പിള്‍ വീസയിലുളളവർ രാജ്യത്ത് പ്രവേശിച്ചാൽ 90 ദിവസത്തിന് ശേഷം രാജ്യത്തിനു പുറത്തു പോയി തിരിച്ചു വരേണ്ടതാണ്. വ്യക്തിഗത വീസയിലെത്തുന്നവർക്ക് മദീനയിൽ പ്രവാചകന്റെ പള്ളിയിൽ ആരാധനയും സന്ദർശനവും നടത്തുന്നതിനും ചരിത്ര സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമുൾപ്പെടെ രാജ്യത്തെവിടെയും സഞ്ചരിക്കുന്നതിനും അനുവാദമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *