വിദ്യാഭ്യാസം വെള്ളിയാഴ്ച പ്രാർഥനയിൽ വിഷയമാക്കും; സൗദിയിലെ പള്ളി ഇമാമുകൾക്ക് നിർദ്ദേശം

വെള്ളിയാഴ്ച ജുമുഅ പ്രാർഥനയിൽ വിദ്യാഭ്യാസത്തെ കുറിച്ച് ഉൽബോധനം നടത്താൻ സൗദിയിലെ ഇമാമുമാർക്ക് നിർദ്ദേശം. സൗദിയിൽ വേനലവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കാനിരിക്കെയാണ് ഇസ്ലാമികകാര്യ മന്ത്രിയുടെ ആഹ്വാനം. വിദ്യ അഭ്യസിക്കുന്നതിലൂടെ വ്യക്തിക്കും കുടുംബത്തിനും രാജ്യത്തിനും സമൂഹത്തിനും പ്രോയജനപ്രദമായ തലമുറയെ ആണ് നാം ലക്ഷ്യമാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

സൗദി ഇസ്ലാമികകാര്യ മന്ത്രി ഡോക്ടർ അബ്ദുല്ലത്തീഫ് ആലുശൈഖാണ് രാജ്യത്തെ പള്ളി ഇമാമുമാർക്ക് നിർദ്ദേശം നൽകിയത്. അടുത്ത വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനയിൽ വിദ്യാഭ്യാസത്തെ കുറിച്ച് വിശ്വാസികളെ ബോധവൽക്കരിക്കണം. വിജ്ഞാനമാർജിക്കാൻ പ്രേരിപ്പിക്കുന്നതും പ്രോൽസാഹിപ്പിക്കുന്നതുമായ ഖുർആൻ വചനങ്ങളും പ്രാവാചക വചനങ്ങളും വിശ്വാസികൾക്ക് ഇമാമുമാർ വിശദീകരിച്ച് കൊടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. വേനലവധിക്ക് ശേഷം സൗദിയിൽ സ്‌കൂളുകൾ തുറക്കാനിരിക്കെയാണ് മന്ത്രിയുടെ ആഹ്വാനം. വിദ്യ അഭ്യസിക്കുന്നതിലൂടെ വ്യക്തിക്കും കുടുംബത്തിനും രാജ്യത്തിനും സമൂഹത്തിനും പ്രോയജനപ്രദമായ തലമുറയെ ആണ് നാം ലക്ഷ്യമാക്കേണ്ടത്. വിദ്യഭ്യാസ ഗുണനിലവാരമുയർത്തുന്നതിന് രക്ഷകർത്താക്കളും അധ്യാപകരും വിദ്യാർഥികളെ സഹായിക്കണം.

സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹസൃഷ്ടിയെന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തവരാണ് അധ്യാപകരും വിദ്യഭ്യാസ രംഗത്തുള്ളവരും. ഇത് നിറവേറ്റുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും കൃത്യമായി വിദ്യാർഥികൾക്കത് പകർന്ന് നൽകുകയും ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വേനലവധി കഴിഞ്ഞ് ഞായറാഴ്ചയാണ് രാജ്യത്തെ സ്‌കൂളുകൾ തുറക്കുന്നത്. റിയാദിൽ പുതുതായി 95 സ്‌കൂളുകൾ തുറന്നിട്ടുണ്ട്. വിദേശ നിക്ഷേപകർക്ക് വിദ്യാഭ്യാസ രംഗത്ത് നിക്ഷേപത്തിന് അവസരവും വർധിപ്പിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *