യു എ യിലെ ഹൃദയം ഇനി സൗദിയിൽ തുടിക്കും, ഹൃദയമെത്തിച്ചത് റെക്കോർഡ് വേഗത്തിൽ

റിയാദ് : ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി യു എ ഇ യിൽ നിന്നും സൗദിയിലേക്ക് ഏറ്റവും കുറഞ്ഞ സമയത്തിൽ എയർ ആംബുലൻസ് വഴി ഹൃദയമെത്തിച്ചു. യുഎഇ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയമാണ് റെക്കോര്‍ഡ് സമയത്തില്‍ സൗദിയിൽ എത്തിച്ചത്. റിയാദ് കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് വേണ്ടിയാണ് യുഎഇയില്‍ നിന്ന് ഹൃദയം എയര്‍ ആംബുലന്‍സില്‍ എത്തിച്ചത്. രോഗിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി മെഡിക്കല്‍ സംഘം അറിയിച്ചു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യുഎഇയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം കിങ് ഫൈസല്‍ ആശുപത്രിയില്‍ എത്തിച്ച് രോഗിയില്‍ മാറ്റിവെക്കുന്നത്. ആ മാസം ആദ്യവും സമാനരീതിയില്‍ ശസ്ത്രക്രിയ നടന്നിരുന്നു. സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനുമായും യുഎഇയിലെ നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമുമായും എയര്‍ ആംബുലന്‍സ് വിഭാഗവുമായും സഹകരിച്ചുമാണ് യുഎഇയില്‍ നിന്ന് ഹൃദയം റെക്കോര്‍ഡ് സമയത്തില്‍ റിയാദിലെത്തിച്ചത്. ഇതിനായി മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ബന്ധുക്കളുടെ അനുമതി വാങ്ങുകയും നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *