യാത്രാ നടപടികൾ എളുപ്പമാക്കി സൗദി ;ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല

റിയാദ് :∙ഇന്ത്യക്കാർക്ക് സൗദിയിലേക്ക് എത്താൻ ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് സൗദി എംബസി അറിയിച്ചു. സൗദി വീസയ്ക്ക് അപേക്ഷിക്കാൻ ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ( പിസിസി) ഹാജരാക്കേണ്ടതില്ല. പുതിയ തൊഴിൽ വ്യവസ്ഥയിൽ സൗദിയിലേക്കു പോകാൻ വീസ ലഭിക്കുന്നതിനു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കമെന്ന നിബന്ധനയിൽ നിന്ന് ഇന്ത്യക്കാരെ നീക്കം ചെയ്തതായി ഇന്ത്യയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി. പുതിയ തീരുമാനത്തോടെ സൗദി അറേബ്യയിലേക്ക് പോകുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ യാത്രാനടപടികൾ കൂടുതൽ എളുപ്പമാകും. സൗദിയിൽ സമാധാനപരമായി ജീവിക്കുന്ന രണ്ടു ദശലക്ഷത്തോളം ഇന്ത്യൻ പൗരൻമാർ രാജ്യത്തിനു നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നതായി എംബസി ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *