മുഹമ്മദ് ബിൻ സൽമാൻ സൗദി അറേബ്യൻ പ്രധാനമന്ത്രി ; ഇത് ചരിത്രം

റിയാദ് : ഇതുവരെ രാജാക്കന്മാര്‍ മാത്രമലങ്കരിച്ചിരുന്ന പ്രധാനമന്ത്രിപദം സ്വീകരിച്ച് മുഹമ്മദ് ബിൻ സൽമാൻ. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. . ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പുതിയ പ്രതിരോധ മന്ത്രിയായി നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിന്‍ അബ്ദുല്ല അല്‍ ബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ ഉതൈബിയും പ്രവർത്തിക്കും.

ഊര്‍ജ മന്ത്രി പദവിയില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിദേശ മന്ത്രി പദവിയില്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ആഭ്യന്തര മന്ത്രി പദവിയില്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും തുടരും. നാഷനല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരൻ, ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആൻ, മാനവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍റാജ്ഹി, ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ എന്നിവരും തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *