പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിൽ തൃശൂർ അന്തിക്കാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പുത്തൻപീടിക സേവ്യറിന്റെയും ത്രേസ്യയുടേയും മകൻ കുരുത്തുക്കുളങ്ങര ജയിംസ് (43) ആണ് മരിച്ചത്.

നിയോം സിറ്റിയിൽ ജീവനക്കാരനായിരുന്നു. തബൂക്ക് അൽബദ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ തുടർ നടപടികൾ നടന്നുവരുന്നു. ഖമീസ് മുഷൈത്ത് മഹാല ചിൽഡ്രൻസ് ഹോസ്പിറ്റൽ സ്റ്റാഫ് കളത്തിൽ പറമ്പിൽ സിസി ചാക്കോയാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *