പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചെത്തിയാൽ ബൊള്‍വാര്‍ഡ് സിറ്റിയില്‍ പ്രവേശനം സൗജന്യം,

റിയാദ് : മൂന്നാമത് റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 27, 28 തീയ്യതികളില്‍ നടക്കാനിരിക്കുന്ന ‘ഹൊറര്‍ വീക്കെന്‍ഡ് ആഘോഷിക്കാനൊരുങ്ങി സൗദി.

ആഘോഷങ്ങളുടെ ഭാഗമായി പേടിപ്പെടുത്തുന്ന വസ്ത്രം ധരിക്കുന്നവർക്ക് റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റിയില്‍ സൗജന്യ പ്രവേശനം ഉണ്ടായിരിക്കും .രണ്ട് ദിവസം മാത്രമാണ് ഇത്തരമൊരു ഓഫര്‍ ലഭിക്കുകയെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്.

സൗദി അറേബ്യയിലെ സീസണൽ ഫെസ്റ്റിവലാണ് റിയാദ് സീസൺ ഫെസ്റ്റിവൽ.കലാ സാംസ്കാരിക, വിനോദ, വാണിജ്യ, ഷോപ്പിങ് ആഘോഷമായ റിയാദ് സീസൺ ഫെസ്റ്റിവൽ മൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ്.

മൂന്നുമാസത്തോളം നീളുന്ന ഉത്സവത്തില്‍ ലയണൽ മെസ്സിയുൾപ്പെടെയുള്ള ലോക പ്രശ്സ്ത താരങ്ങൾ മേളയിലെത്തും. രണ്ട് കോടി ആളുകൾ ഇത്തവണത്തെ ഉത്സവത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7500 കലാസാംസ്കാരിക, വിനോദ പരിപാടികൾ റിയാദ് നഗരത്തിലൊരുങ്ങിയ വിവിധ വേദികളിൽ അരങ്ങേറും. 

Leave a Reply

Your email address will not be published. Required fields are marked *