ദ് ജേർണി ഓഫ് ലൈം’ ; ഉംറ തീർത്ഥാടകർക്കായി സിനിമ തയാറാക്കി ഹജ് ഉംറ മന്ത്രാലയം

സൗദി : സൗദിയിൽ എത്തുന്ന ഹജ്, ഉംറ തീർഥാടകർക്ക് കർമങ്ങൾ സുഗമമായി നിർവഹിക്കുന്നതിനായി ‘ദ് ജേർണി ഓഫ് ലൈം’ എന്ന പേരിൽ ബോധവൽക്കരണ സിനിമ തയാറാക്കി ഹജ് ഉംറ മന്ത്രാലയം. ജനറൽ അതോറിറ്റി ഓഫ് എൻഡോവ്മെന്റിന്റെയും സൗദി എയർലൈൻസ് വിമാന കമ്പനിയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.9 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ സിനിമ, 7 ആഴ്ചകൊണ്ടാണ് ചിത്രീകരിച്ചത്. 800 ലധികം പേരാണ് സിനിമക്ക് വേണ്ടി പ്രവർത്തിച്ചത്.

തീർഥാടകർ കർമങ്ങൾ അനുഷ്ഠിക്കുമ്പോൾ കടന്ന് പോകുന്ന എല്ലാ ഘട്ടങ്ങളെയും ലളിതമായി മനസിലാക്കാൻ സഹായിക്കുന്ന വിധത്തില്‍ വളരെ രസകരമായാണ് സിനിമയുടെ നിർമാണം.സൗദി വിമാനങ്ങളിലെ എയർ എന്റർടൈൻമെന്റ് ഉള്ളടക്ക പാക്കേജിൽ ഈ സിനിമ ഉൾപ്പെടുത്തും. ഹജ്, ഉംറ മന്ത്രാലയം നിർമിച്ചിരിക്കുന്ന ചിത്രം ഹജ്, ഉംറ ചാനലുകൾ വഴി സൗദി വിമാനങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ അവയർനസ് ഡയറക്ടർ തുർക്കി അൽ ഖലഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *