തീവ്രവാദത്തിനെതിരെ ശിക്ഷ കടുപ്പിച്ച് സൗദി ; 10. 84 കോടി രൂപ പിഴ

റിയാദ് : തീവ്രവാദ ഭേദഗതി നിയമം അനുസരിച്ച് കുറ്റക്കാർക്ക് പരമാവധി 10.84 കോടി രൂപ പിഴ (50,00,000 റിയാൽ) ചുമത്തും. തീവ്രവാദത്തിനു ധനസഹായം നൽകുന്നവർക്കും സമാന ശിക്ഷയുണ്ടാകും. ശിക്ഷ ശക്തമാക്കുന്ന നിയമ ഭേദഗതിക്ക് മന്ത്രിതല കൗൺസിൽ അംഗീകാരം നൽകി. ശിക്ഷാ നടപടികളെക്കുറിച്ച് സൂപ്പർവൈസറി അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫിനാൻസ് ഇന്റലിജൻസ് വിഭാഗത്തെ അറിയിച്ചിരിക്കണമെന്ന നിബന്ധനയോടെയാണ് അംഗീകാരം നൽകിയത്. ശിക്ഷ ശക്തമാക്കുന്ന നിയമ ഭേദഗതിക്ക് മന്ത്രിതല കൗൺസിൽ അംഗീകാരം നൽകി. ശിക്ഷാ നടപടികളെക്കുറിച്ച് സൂപ്പർവൈസറി അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫിനാൻസ് ഇന്റലിജൻസ് വിഭാഗത്തെ അറിയിച്ചിരിക്കണമെന്ന നിബന്ധനയോടെയാണ് അംഗീകാരം നൽകിയത്. തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്തത് പ്രകാരമാണ് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ചി രിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളോ സംഘടനകളോ നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ കടുത്ത നടപടികൾ സ്വീകരിക്കും. നിയമം ലംഘിക്കുന്നവർക്ക് പ്രവർത്തന മേഖലയിൽ നിരോധനം ഏർപ്പെടുത്തും. സ്ഥാപന മേധാവിയോ സംഘടനാ ഭാരവാഹിയോ അംഗമോ ആണ് കുറ്റം ചെയ്തതെങ്കിൽ തൽസ്ഥാനത്തുനിന്നു മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *