വേനൽ കടുത്തിരിക്കേ വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കരുതെന്ന് സൗദി സിവിൽ ഡിഫൻസ്. രാജ്യത്തെ പല ഭാഗങ്ങളിലും താപനില ഉയർന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. വാഹനങ്ങളിൽ തീപിടിക്കുന്ന സാധനങ്ങൾ ഉപേക്ഷിച്ചു പോകുന്നത് തീപിടിത്തത്തിന് കാരണമായേക്കാം.
അതിനാൽ അത്തരം വസ്തുക്കളിൽ നിന്ന് വാഹനങ്ങൾ മുക്തമായിരിക്കണം. മൊബൈൽ ചാർജറുകൾ, ഫോൺ ബാറ്ററികൾ, ഗ്യാസ് ബോട്ടിലുകൾ, പെർഫ്യൂമുകൾ, ഹാൻഡ് സാനിറ്റൈസർ ബോട്ടിൽ, തീപിടിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ വാഹനങ്ങളിൽ സൂക്ഷിക്കരുതെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.