ഡിസ്‍നി വേൾഡ് മാതൃകയിൽ സൗദി ഒരുക്കുന്ന കലാകായിക നഗരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

റിയാദ് : ഡിസ്‍നി വേൾഡ് മാതൃകയിൽ കലാകായിക വിനോദങ്ങളുടെ ലോകത്തിലെ ഏറ്റവും പ്രധാന കേന്ദ്രമാകാൻ ഒരുങ്ങി റിയാദ്. കലാകായിക വിനോദങ്ങൾക്ക് വേദിയാവുകയെന്ന ലക്ഷ്യത്തോടെ ഡിസ്‍നി വേൾഡ് മാതൃകയിൽ ഒരുങ്ങുന്ന വിനോദ നഗരത്തിന് ‘ഖിദ്ദിയ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഖിദ്ദിയയുടെ നിർമാണജോലികൾ പുരോഗമിക്കുന്നതായി ഖിദ്ദിയ ബിസിനസ് ഡെവലപ്‌മെൻറ് ഡയറക്ടർ ഗ്രെഗ് വൈറ്റ് സെയ്റ്റ് പറഞ്ഞു. 380 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആയിരിക്കും ഖിദ്ദിയ ഒരുങ്ങുക. വിനോദ നഗരത്തിന്റെ 220 ചതുരശ്ര കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ നിർമാണ ജോലികൾ നടന്നുവരുന്നത്.

പദ്ധതിയിൽ ഡിസ്‍നിലാൻഡ് വേൾഡും പാർക്കും ഉൾപ്പെടുന്നുണ്ട്. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാർക്കായിരിക്കും ഇത്. 2024-ലെ ഏഷ്യൻ ഒളിമ്പിക്‌സിന് ഖിദ്ദിയ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോൾഫ്, വാട്ടർ സ്‍പോർട്സ് ഏരിയകളും കറോട്ട മത്സര പാതയും പദ്ധതിയിലുണ്ട്. 2019ലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. ആദ്യഘട്ടം 2023ല്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *