ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച മൂന്ന് വിദേശികളെ ഖസീം പ്രവിശ്യ പൊലീസ് അറസ്റ്റ് ചെയ്തു. പണിസ്ഥലത്തുനിന്ന് നിരവധി ചുറ്റ് ചെമ്പ് കേബിളുകളും മറ്റ് ഇലക്ട്രിക് വയറുകളും കവർന്ന പാകിസ്താനി പൗരന്മാരാണ് ബുറൈദയിൽ നിന്ന് പിടിയിലായത്.
മോഷ്ടിച്ച സാധനങ്ങളുമായി കാറിൽ കടന്നുകളയാൻ ശ്രമിച്ച സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡിക്കിയിലും കാറിനുള്ളിലുമായാണ് തൊണ്ടി മുതലുകൾ കണ്ടെടുത്തത്. പ്രതികളെ അനന്തര നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.