റിയാദ് :സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവതിയെ ജിദ്ദയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂര്‍ സ്വദേശി പി.ടി. ഫാസിലയാണ് മരിച്ചത്. 26 വയസ്സായിരുന്നു. ഭര്‍ത്താവ് അന്‍വര്‍ ഉച്ചക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഫാസിലയെ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര വയസ്സായ മകളുണ്ട്. മലപ്പുറം പൂക്കളത്തൂര്‍ സ്വദേശി അന്‍വറാണ് ഭര്‍ത്താവ്. പിതാവ്: അബൂബക്കര്‍, മാതാവ്: സാജിദ.
ജിദ്ദയിൽ സന്ദർശക വിസയിലെത്തിയ യുവതി താമസസ്ഥലത്ത് മരിച്ച നിലയിൽ
