ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങവേ മലപ്പുറം സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

ജിദ്ദ : ഉംറ നിർവഹിച്ച് നാട്ടിലേക്ക് തിരിച്ചുപോവുന്നതിനിടെ മലപ്പുറം സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. കൽപകഞ്ചേരി കുണ്ടംചിന സ്വദേശിനി പല്ലിക്കാട്ട് ആയിശക്കുട്ടിയാണ് മരിച്ചത്. ഭർത്താവ് ആനക്കല്ലൻ ഹുസൈനോടൊപ്പം കോട്ടക്കലിലെ ഒരു സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയതായിരുന്നു ഇവർ. ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്കുള്ള മടക്കയാത്രക്കായി ബുധനാഴ്ച രാത്രി ജിദ്ദ വിമാനത്താവളത്തിലെത്തിയതായിരുന്നു.

മരണ വിവരമറിഞ്ഞ് മകനും ഐ.സി.എഫ് സജീവ പ്രവർത്തകനും ആർ.എസ്.സി ഹാഇൽ സിറ്റി സെക്ടർ സെക്രട്ടറിയുമായ ശിഹാബുദ്ധീൻ ഹാഇലിൽ നിന്ന് ജിദ്ദയിലെത്തിയിട്ടുണ്ട്.മരണാന്തര നടപടികൾക്കായി ജിദ്ദ ഐ.സി.എഫ് വെൽഫെയർ ടീം അംഗങ്ങളായ അബ്ബാസ് ചെങ്ങാനി, ഫജ്‌ൽ കുറ്റിച്ചിറ, മുഹ്‌യിദ്ധീൻ അഹ്‌സനി, സിദ്ധീഖ് മുസ്‌ലിയാർ എന്നിവർ രംഗത്തുണ്ട്.മക്കൾ: സൈനുദ്ധീൻ, സീനത്ത്, ഹഫ്സാനത്ത്, മരുമക്കൾ: സുഹൈല, സമീല ഷെറിൻ, അബ്ദുൾ റസാഖ്, അക്ബറലി.

Leave a Reply

Your email address will not be published. Required fields are marked *