ഇന്ത്യൻ സിനിമാതാരം ഷാരൂഖ് ഖാനെ സൗദി അറേബ്യ ആദരിക്കും

റിയാദ് : ഇന്ത്യൻ സിനിമാതാരം ഷാരൂഖ് ഖാനെ സൗദി അറേബ്യ ആദരിക്കും. ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ ജിദ്ദയില്‍ നടക്കുന്ന റെഡ്സീ ഇന്റര്‍നാഷനല്‍ സിനിമ ഫെസ്റ്റിവെലില്‍ ഇന്ത്യന്‍ സിനിമാതാരം ഷാറൂഖ് ഖാനെ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സിനിമ നിര്‍മാണ മേഖലയിലെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് ആദരം.

രണ്ടാമത് റെഡ്സീ ഫിലിം ഫെസ്റ്റിവല്‍ ജിദ്ദയിലെ ചെങ്കടല്‍ തീരത്താണ് നടക്കുന്നത്. 61 രാജ്യങ്ങളിലെ 41 ഭാഷകളിലുള്ള 131 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുക. ലോകസിനിമകളില്‍ ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് ഷാറൂഖ് ഖാനെന്നും സിനിമ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ മറക്കാന്‍ സാധിക്കില്ലെന്നും ഫെസ്റ്റിവെല്‍ സിഇഒ മുഹമ്മദ് അല്‍തുര്‍ക്കി പറഞ്ഞു. റെഡ്സീ ഫിലിം ഫെസ്റ്റിവലിലെ ഈ ആദരത്തിന് നന്ദിയുള്ളവനാണെന്നും അതില്‍ പങ്കെടുക്കാനെത്തുമെന്നും ഷാറൂഖ് ഖാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *