Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
സുഹൈൽ പ്രദർശനത്തിൽ താരമായ് മംഗോളിയൻ ഫാൽക്കൺ ;ലേലം ചെയ്തത് 9 ലക്ഷം റിയാലിന് - Radio Keralam 1476 AM News

സുഹൈൽ പ്രദർശനത്തിൽ താരമായ് മംഗോളിയൻ ഫാൽക്കൺ ;ലേലം ചെയ്തത് 9 ലക്ഷം റിയാലിന്

ദോഹയിൽ കത്താറ കൾച്ചറൽ വില്ലേജിൽ 5 ദിവസമായി നടന്നുകൊണ്ടിരിക്കുന്ന രാജ്യാന്തര പ്രദർശനമായ സുഹൈൽ പ്രദർശനത്തിൽ മംഗോളിയൻ ഫാൽക്കണെ ലേലം ചെയ്തത് 9 ലക്ഷം റിയാലിന് (911000). ഇത് ഏകദേശം 19935787 ഇന്ത്യൻ രൂപയാണ്.

സുഹൈൽ പ്രദർശനത്തിലെ ഏറ്റവും വലിയ ആകർഷണം മംഗോളിയൻ ഫാൽക്കണുകളുടെ ലേലമായിരുന്നു. ബാദർ മൊഹ്‌സിൻ മിസ്ഫർ സയീദ് സുബെയ് ആണ് മംഗോളിയൻ ഫാൽക്കണെ സ്വന്തമാക്കിയത്. ആദ്യ ദിവസങ്ങളിലെ ലേലത്തിൽ രണ്ടു ലക്ഷം റിയാൽ വരെയാണ് ഫാൽക്കണ്‌ ലഭിച്ചിരുന്നത്, എന്നാൽ അവസാനദിവസം പ്രദർശനത്തിലെ ഏറ്റവും വലിയ ലേലത്തുകയിലേക്ക് മാറിക്കൊണ്ട് 9 ലക്ഷം റിയാൽ വരെയെത്തി.ഏറ്റവും സൗന്ദര്യമുള്ള ഫാൽക്കൺ ഹുഡിനുളള സമ്മാനം സ്‌പെയിനിൽ നിന്നുള്ള പെപെപാര ഹുഡ് കരസ്ഥമാക്കി.3000 ഡോളറാണ് സമ്മാനത്തുക. ബ്രിട്ടന്റെ സഹാറ ഹണ്ടിങ്ങിന് രണ്ടാം സമ്മാനമായ 2,000 ഡോളറും ഖത്തറിന്റെ മത്രോഹ് മൂന്നാം സമ്മാനമായ 1,000 ഡോളറും നേടി. ഏറ്റവും മികച്ച പവിലിയനുള്ള 20,000 ഖത്തറിന്റെ അൽ റഹാൽ കമ്പനി നേടി….

ഫാൽക്കണി ഉല്പന്നങ്ങൾ, വേട്ടയ്ക്കുള്ള അത്യാധുനിക ഗാഡ്ജറ്റുകൾ, ആയുധങ്ങൾ, നവീകരിച്ച വാഹനങ്ങൾ,കാരവാനുകൾ, ആക്‌സസറികൾ, ക്യാംപിങ് സാമഗ്രികൾ എന്നിവയുടെ പ്രദർശനവും, ലേലത്തിൽ ശ്രദ്ധ നേടി. പ്രദർശനത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ള 180 പ്രാദേശിക, രാജ്യാന്തര കമ്പനികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *